EDAPPALLocal news

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

എടപ്പാൾ: കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാ സ്ഥാപനമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ അഞ്ചാമത് ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും വാദ്യകലാ പുരസ്കാര വിതരണവും വിവിധ കലാപരിപാടികളോടെ നടന്നു.സ്കൂളിന്റെ ആസ്ഥാനമന്ദിരത്തിലെ സഭാമണ്ഡപത്തിൽ നടന്ന ചടങ്ങ് തവനൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ കുറുങ്ങാട്ടുമന വാസുദേവൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു.യോഗത്തിൽ മുഖ്യരക്ഷാധികാരിയും വാദ്യകുലപതിയുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു.ഡോ.സിഎംനീലകണ്ഠൻ അനുഗ്രഹപ്രഭാഷണം നടത്തി.പാന ആശാൻ ആലംങ്കോട്ട് ഗോവിന്ദൻകുട്ടി നായരുടെ സ്മരണാർത്ഥം മുതിർന്ന വാദ്യകലാകാരന്മാർക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ഗുരുപ്രണാമം’പുരസ്കാരം മായന്നൂർ മണി (തിമില), കവുക്കോട് സുന്ദരൻ നായർ (മദ്ദളം),പടിഞ്ഞാറങ്ങാടി വത്സലൻ (പള്ളിപ്പാന)എന്നിവർ ഏറ്റുവാങ്ങി.

വളർന്നുവരുന്ന കലാകാരന്മാർക്കുള്ള സോപാനം യുവപ്രതിഭാ പുരസ്കാരം ഗിരീഷ് കുമാർ ആലംങ്കോട് (തായമ്പക)വൈശാഖ് (കഥകളി മദ്ദളം)അമൃത രഘു (സോപാനസംഗീതം) എന്നിവർക്ക് സമ്മാനിച്ചു.സോപാനം വാദ്യപ്രതിഭാ പുരസ്കാരം മികച്ച വാദ്യവിദ്യാർത്ഥികളായ നന്ദകിഷോർ(തിമില–സീനിയർ)അതുൽ (ചെണ്ട), ആദിദേവ് (ഇടയ്ക്ക), തീർത്ഥ് (തിമില)നിരഞ്ജൻ (ചെണ്ട)പവൻ (ചെണ്ട)ശ്രീനന്ദ് (ചെണ്ട), ശ്രീലക്ഷ്മി (തിമില) എന്നിവർക്ക് നൽകി.ചരിത്രത്തിലാദ്യമായി സമ്പൂർണ വനിതാ പഞ്ചവാദ്യസംഘത്തെ പരിശീലിപ്പിച്ച ഗുരുനാഥന്മാരായ വേലായുധൻ പി.സി. (കൊമ്പ്), സുരേഷ് ആലംങ്കോട്(മദ്ദളം),സുധീഷ് ആലംങ്കോട് (തിമില), ഭാസ്കരൻ കണ്ടനകം(ഇലത്താളം), മനീഷ് (തിമില), ജയൻ വെള്ളാളൂർ (ഇടയ്ക്ക) എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.വാദ്യലോകത്ത് ആദ്യമായി സമ്പൂർണ വനിതാ പഞ്ചവാദ്യം അവതരിപ്പിച്ച സോപാനത്തിലെ കലാകാരികൾക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മുതിർന്ന ഗുരുനാഥന്മാരായ വേണു ആലംങ്കോട്,കണ്ടനകം മുരളി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.സോപാനത്തിലെ മറ്റ് കലാകാരന്മാർക്കും ചടങ്ങിൽ ആദരവ് നൽകി.ബ്രഹ്മശ്രീ പി.എം. മനോജ് എമ്പ്രാന്തിരി (ശബരിമല മാളികപ്പുറം മുൻ മേൽശാന്തി), വിവിധ ജനപ്രതിനിധികൾസാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംങ്കോടും പ്രവർത്തനസമിതി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.വിജയൻ പരിയപ്പുറം നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button