Alamkode
സൈക്കിൾ റാലി സംഘടിപ്പിച്ചു
ചങ്ങരംകുളം : ആലംകോട് അട്ടേക്കുന്ന് നൂറുൽ ഹുദാ മദ്റസ വിദ്യാർത്ഥികൾ “മനുഷ്യർക്കൊപ്പം” എന്ന ശീർഷകത്തിൽ കാസർഗോട് നിന്നും പ്രയാണം ആരംഭിച്ച കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ വെസ്റ്റ് ജില്ലാ സ്വീകരണ കേന്ദ്രമായ തിരൂരിൽ ജനുവരി എട്ടാം തിയ്യതി വ്യാഴായ്ച്ച എത്തുന്ന സന്തോഷത്തിൻ്റെ സംഗമ വേദിയിലേക്ക് മുഴുവൻ സ്നേഹ ജനങ്ങളേയും ക്ഷണിച്ച് കൊണ്ട് നടത്തിയ വിളംബര റാലി ശ്രദ്ധേയമായി.മുദ്ര ന്യൂസ്.
റാലിക്ക് അഷ്റഫ് അൽ ഹസനി കാലടി , ഹംസ സഖാഫി, നൂർ മുഹമ്മദ് ഹികമി തുടങ്ങിയവർ നേതൃത്വം നൽകി