CHANGARAMKULAM

സുന്ദരി ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു

ചങ്ങരംകുളം – : പോലീസ് മേധാവിയായി എറണാംകുളത്ത് ജോലി ചെയ്യുന്ന ക്രൈംബ്രാഞ്ച് പോലീസ് സുപ്രണ്ട് വി.കെ. അബ്ദുൽ ഖാദർ അധ്യാപക ദിനത്തോടനുബന്ധിച്ച് സുന്ദരി ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു. എരമംഗലം എ.എൽ.പി.സ്കൂൾ അദ്യപികയായിരുന്ന സുന്ദരി ടീച്ചറെ പ്രൈമറി തലം മുതൽ സർവീസ്കാലഘട്ടത്തിലെ ഓരോ ചുവടുവെപ്പിലും മുടങ്ങാതെ കാണാനെത്താറുണ്ട്. അധ്യാപക ദിനത്തോടനുബന്ധിച്ച് സുന്ദരി ടീച്ചറുടെ വസതിയിലെത്തിയ സംസ്കാര സാഹിതി പ്രവർത്തകരുടെ ആദരിക്കൽ ചടങ്ങ് വി.കെ. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ടി.പി.ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഷാജി കാളിയത്തേൽ, പ്രണവം പ്രസാദ്, അടാട്ട് വാസുദേവൻ,ഷംസുദ്ദീൻ വടശ്ശേരി,ഡോ:പി.വി.ഷഹല , പി.രാമദാസ്, പി.ഹരികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button