EDAPPAL

സിപിഐ എം നടുവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാനമന്ദിരമായി.

എടപ്പാൾ:സിപിഐ എം നടുവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാനമന്ദിരമായി. നടുവട്ടം പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്. പാവപ്പെട്ട മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും, സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ- ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നടുവട്ടത്തെ സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയമായിട്ടുണ്ട്. പുതിയ ഓഫീസ് വരുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ കഴിയും. സിപിഐ എമ്മിനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ അകമഴിഞ്ഞ സഹായത്താലാണ് പാര്‍ടി ഓഫീസ് നിര്‍മിച്ചിട്ടുള്ളത്. പ്രദേശത്ത് സിപിഐ എമ്മിന് കരുത്ത് പകരുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ഇ എ വിശ്വംഭരന്റെ നാമോധയത്തിലാണ് ഓഫീസ് നിര്‍മിച്ചിട്ടുള്ളത്. പാര്‍ടി ഓഫീസിന്റെ ഉദ്ഘാടം സിപിഐ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം മുസ്തഫ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധീഖ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ്, സിപിഐ എം എടപ്പാള്‍ ഏരിയ സെക്രടറി ടി സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ സി രാമകൃഷ്ണന്‍, പി വിജയൻ, എം ബി ഫൈസല്‍, വി വി കുഞ്ഞുമുഹമ്മദ്,
എ സിദ്ധീഖ്, ചുങ്കം ലോക്കല്‍ സെക്രട്ടറി കെ പി മോഹനന്‍, സി രാഘവന്‍, യു കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം വട്ടംകുളം ലോക്കല്‍ സെക്രട്ടറി എം എ നവാബ് സ്വാഗതവും സിപിഐ എം നടുവട്ടം ബ്രാഞ്ച് സെക്രട്ടറി ഇ വി മുഹമ്മദാലി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button