EDAPPAL
സാന്ത്വനം, ദയ പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ സംയുക്തമായി പാലിയേറ്റീവ് ദിനം ആഘോഷിച്ചു
എടപ്പാൾ : എടപ്പാൾ സാന്ത്വനം പാലിയേറ്റീവ് കെയർ ക്ലിനിക്കും ദയ പാലിയേറ്റീവ് ക്ലിനിക്കും സംയുക്തമായി പാലിയേറ്റീവ് ദിനം ആഘോഷിച്ചു.പരിപാടി ചങ്ങരംകുളം എസ് ഐ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സാന്ത്വനം പാലിയേറ്റീവ് കെയർ സെക്രട്ടറി ഇ എസ് സുകുമാരൻ സ്വാഗതം പറഞ്ഞു.
എടപ്പാൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, ഇബ്സു റഹ്മാൻ, മുഹമ്മദലി,ശബരി വേലപ്പൻ, അയ്യപ്പൻ എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് എടപ്പാൾ ടൗണിൽ ഫണ്ട് സമാഹരണം നടത്തി.എടപ്പാൾ ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഹിദായ സ്കൂൾ കണ്ടനകം എന്നിവിടങ്ങളിലെ NSS സ്റ്റുഡൻസ്, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.ദയ ക്ലിനിക്ക് സെക്രട്ടറി സെയ്ദ് മുഹമ്മദ് നന്ദി പറഞ്ഞു.