CHANGARAMKULAM

ആലംകോട് പഞ്ചായത്തിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നതായി പരാതി

ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നതായി വ്യാപക പരാതി.പലയിടത്തും കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കാർഷികവിളകൾ നശിപ്പിക്കുകയാണെന്ന് കർഷകരുടെ പരാതികളുണ്ട് .കഴിഞ്ഞ ദിവസം പെരുമുക്ക് സ്വദേശിയായ പൂവ്വത്ത് മുജീബിന്റെ കപ്പ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.കഴിഞ്ഞ ഒരു ആഴ്ചയായി കാർഷിക വിളകൾ കാട്ടുപന്നികൾ നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് മുജീബ് പറഞ്ഞു.ഇഞ്ചികൃഷിയും പച്ചക്കറികളും വാഴകളും വിളവെടുപ്പിന് പാകമായ കപ്പയും നശിപ്പിച്ചു.പ്രദേശത്ത് പലയിടത്തും ഇത്തരത്തിൽ കാർഷിക വിളകൾ നഷിപ്പിക്കുന്ന അവസ്ഥയുണ്ടെന്നും മുജീബ് പറഞ്ഞു.രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തിയാണ് ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നത്.കാട്ടുപന്നികളുടെ ശല്ല്യം നിയന്ത്രിക്കാൻ അധികൃതർ നടപടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button