CHANGARAMKULAM

സഹയാത്രയിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ച

ചാലിശ്ശേരി: കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ ഡേ കെയറിനോട് അനുബന്ധിച്ച് ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. പട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ടി.പി ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെബ് ഡിസൈനറും വ്ളോഗ് എഴുത്തുകാരനുമായ അജയ് ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

സംഗീത നാടക അക്കാദമി നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹയാത്രയുടെ രക്ഷാധികാരി കലാമണ്ഡലം ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
ശ്രീമതി ലതാ മോഹന്റെ പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും വലിയ ജനശ്രദ്ധ നേടി. ഗോപിനാഥ് പാലഞ്ചേരി ഏകാംഗ നാടകം അവതരിപ്പിച്ചു. ചടങ്ങ് രൂപകൽപ്പന ചെയ്തതും പൂർണമായും നിയന്ത്രിച്ചതും ഭിന്നശേഷി സുഹൃത്തുക്കൾ തന്നെയാണ്.

തുടർന്ന് ആട്ടവും പാട്ടുമായി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുക്കൾ ഭിന്നശേഷി ദിനാചരണം ആഘോഷിച്ചു. കുമാരി ദിജി സ്വാഗതം പറഞ്ഞു. ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി അധ്യക്ഷത വഹിച്ചു. മാളിയേക്കൽ ബാവ, സുലൈഖ പറക്കാട്, ശിവശങ്കര അടികൾ, ലത മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
ഷാജി ആമയൂർ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button