EDAPPAL
എടപ്പാൾ പടിഞ്ഞാറങ്ങാടി റൂട്ടിൽ ബസ് സമരം
എടപ്പാൾ: പടിഞ്ഞാറങ്ങാടി എടപ്പാൾ റോഡ് തുറന്നുകൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബസ് സമരം. ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതലാണ് ബസ്
സർവീസ് നിർത്തിവെച്ച് പ്രതിഷേധം അറിയിച്ചത്.
അതേമയം എടപ്പാൾ പട്ടാമ്പി റോഡിൽ നിന്നും കുമ്പിടിയിലേക്ക് പോകുന്ന ബസ്സുകൾ സർവീസ് നടത്തി . ജനുവരി ഒന്നു മുതൽ എടപ്പാൾ പടിഞ്ഞാറങ്ങാടി റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അപ്രതീക്ഷിത ബസ് സമരത്തിൽ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിയത്.