EDAPPAL

സമൂഹ നോമ്പ് തുറയും ലഹരി വിരുദ്ധ പ്രതിഞ്ജയും

എടപ്പാൾ | ലസാക്ക് ക്ലബ്ബ് എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പ് തുറ ഇത്തവണയും അണ്ണക്കമ്പാട് സെൻ്ററിൽ വെച്ച് നടന്നു. അണ്ണങ്ങാട്ട് അമ്പല കമ്മറ്റിയുടെയും പള്ളി കമ്മറ്റിയുടെയും ഭാരവാഹികൾ, നാട്ടുകാരും യാത്രക്കാരടക്കം വലിയൊരു ജന പങ്കാളിത്തമുണ്ടായി. ചടങ്ങിൽ ജനപ്രതിനിധികളായ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജീബ്, വാർഡ് മെമ്പർ ദിലീപ് എരുവപ്ര കൂടാതെ ക്ലബ്ബ് സെക്രട്ടറി സുരേഷ് ബാബു ഭാരവാഹികളായ ജബ്ബാർ PK ഗിരീഷ് അണ്ണങ്ങാട്ട്, ആഷിക്ക്, നാസർ എന്നിവർ സംസാരിച്ചു. അണ്ണങ്ങാട്ട് ക്ഷേത്രഭാരവാഹി KP ഉണ്ണീരി , പള്ളി കമ്മറ്റിയുടെ ഹുസൈൻ ഹാജി കൂടാതെ സനൽകുമാർ കൊട്ടാരത്തിൽ എന്നിവർ ആശംസകളറിയിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ഗഫൂർ എടപ്പാൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

MARCH 24, 2025
EDAPPAL NEWS
*Ready more 👇🏻👇🏻👇🏻
https://edappalnews.com/ഉത്സവം-കൊടികയറി/
🪀പ്രാദേശിക വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ..
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://chat.whatsapp.com/CpKlNaxRg95Dyse4ydhZZ0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button