കൂറ്റനാട്

സമദാനിയുടെ സാന്നിധ്യം ആവേശമാക്കി ബൽറാമിൻ്റെ പട്ടിത്തറ പര്യടനം

കൂറ്റനാട് : യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിൻ്റെ പട്ടിത്തറ പര്യടന പരിപാടിക്ക് എം പി അബ്ദുസ്സമദ് സമദാനി എം.പിയുടെ സാന്നിദ്ധ്യം ആവേശമായി.പട്ടിത്തറ പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം പൂലേരിയിൽ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. വി. അബ്‌ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹകസമിതിയംഗം സി.വി. ബാലചന്ദ്രൻ , എസ്. എം. കെ.തങ്ങൾ, ടി. അസീസ്, സി.എം. അലി കെ.വിനോദ് ,ബാവമാളിയേക്കൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ശശി രേഖ എന്നിവർ പ്രസംഗിച്ചു.
ഇന്ന് (ബുധൻ) മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വി.ടി.ബൽറാമി ൻ്റെ കപ്പൂർ പഞ്ചായത്ത് തല സ്ഥാനാത്ഥി പര്യടനം ഉച്ചതിരിഞ്ഞ് 2.30 ന് മണ്ണാര പറമ്പിൽ ഉദ്ഘാടനം ചെയ്യും. പറക്കുളത്ത് സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button