KERALA
സന്ദീപിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്; ശരീരത്തിൽ ഇരുപതിലേറെ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കൊല്ലപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ബി സന്ദീപിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്. ഇതിൽ പതിനഞ്ചിലേറെ കുത്തുകളേറ്റത് അരക്ക് മുകളിലാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് അക്രമത്തിന്റെ സ്വഭാവം കാണിക്കുന്നത്. കുത്തേറ്റ സന്ദീപിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ്, ജിഷ്ണു, ഫൈസൽ, നന്ദു എന്നിവരെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം പ്രതിയായ അഭി ഉച്ചയോടെയാണ് അറസ്റ്റിലായത്.