PONNANI

സഞ്ചാരികളുടെ തിരക്കിലമർന്ന് കർമ്മ

പൊന്നാനി : കടൽത്തീരത്തും ഭാരതാപ്പുഴയോരത്തെ കർമ്മ റോഡിലും വിനോദസഞ്ചാരികളുടെ തിരക്ക്.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കടലോരത്തും കർമ്മ റോഡിലും പ്രകൃതിസൗന്ദര്യമാസ്വദിക്കാൻ കുടുംബസമേതം ആയിരങ്ങളാണെത്തിയത്.ജില്ലയുടെ വിവിധയിടങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പുഴയോരപാതയായ കർമറോഡിലും, ഹാർബറിലും കടലോരത്തും കാഴ്ചകൾ കാണാൻ ജനമൊഴുകിയെത്തി.

ജങ്കാറിൽ യാത്ര ചെയ്യാനും ഭാരതപ്പുഴയിലെ ബോട്ടുയാത്രയ്ക്കുമായിരുന്നു ഏറെ തിരക്ക്.സംസ്ഥാനത്തെ 20 ടൂറിസം മേഖലകളിൽ ഒന്നായി പൊന്നാനി ഇടംനേടിയിട്ടുണ്ട്.പൗരാണിക നഗരമായ പൊന്നാനിയിൽ പൈതൃക ടൂറിസം പദ്ധതിക്കൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾക്കും രൂപം നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ഇവിടെ നിള ഹെറിറ്റേജ് മ്യൂസിയം നിർമാണം പുരോഗമിക്കുന്നുണ്ട്. ടൗൺ ഹാൾ, ഇൻഡോർ സ്റ്റേഡിയം, സ്ത്രീകൾക്കുള്ള ജിംനേഷ്യം എന്നീ പദ്ധതികളും നഗരസഭ ആവിഷ്കരിച്ചുവരുന്നു.കർമ്മ റോഡും ഹാർബറുമായി ബന്ധിപ്പിക്കുന്ന 36 കോടി രൂപ ചെലവിലുള്ള പാലം നിർമാണം ദ്രുതഗതിയിൽ നടന്നുവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button