Local newsPONNANI

ഈഴുവത്തിരുത്തി പാക്കേജിൻ്റെ പേരിൽ പൊളിച്ച റോഡുകൾ പുനർ നിർമ്മിക്കണം:കോൺഗ്രസ്

പൊന്നാനി:ഈഴുവത്തിരുത്തി പാക്കേജിൻ്റെ പേരിൽ പൊളിച്ച റോഡുകൾ പുനർ നിർമ്മിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ കുറ്റിക്കാട്- കുമ്പളത്ത് പടി റോഡിലെ യാത്രാദുരിതം തുടങ്ങിയിട്ട് അഞ്ചുവർഷമായി.അഴുക്കുചാൽ നിർമ്മാണത്തിനും, കലുങ്ക് നിർമ്മാണത്തിനും വേണ്ടി പൊളിച്ച റോഡ് താഴ്ന്നും അഴുക്കുചാൽ ഉയർന്നും നിൽക്കുന്നത് കാരണം വീടുകളിലേക്ക് സ്വന്തം വാഹനങ്ങൾ നിർത്തിയിടാൻ പോലും സാധിക്കാതെ വർഷങ്ങളായി റോഡിലാണ് നിർത്തുന്നത്.മഴക്കാലമായതോടുകൂടി ഇരുചക്ര,കാൽനടയാത്രക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യുവാൻ പറ്റാത്ത വിധം ദുരിതത്തിലായി.ഈഴുവത്തിരുത്തി പേക്കേജ് നഗരസഭയുടെ അനാസ്ഥ കാരണം കൃത്യമായി നടപ്പിലാക്കുവാൻ സാധിക്കാതെ നഷ്ടപ്പെടുകയും ചെയ്തു.പാക്കേജ് നഷ്ടപ്പെട്ടതോടുകൂടി  തകർന്നു കിടക്കുന്ന റോഡിൻ്റെ പൂർത്തീകരണം എന്ന് നടപ്പിലാക്കുമെന്ന് നഗര സഭ വ്യക്തമാക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എൻ പി നബിൽ അധ്യക്ഷ വഹിച്ചു. എ പവിത്രകുമാർ, സി ജാഫർ, വി പി ഗഫൂർ, കുറ്റിരി ഗണേശൻ, കെ പ്രവിത, വിവി യശോദ, എം അമ്മുക്കുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button