CHANGARAMKULAMLocal news

വള്ളിച്ചെടികൾ പടർന്ന് ഇലക്ട്രിക്ക് പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി

ചങ്ങരംകുളം:വള്ളിച്ചെടികൾ പടർന്ന് ഇലക്ട്രിക്ക് പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.ചാലിശ്ശേരി കെഎസ്ഇബിക്ക് കീഴിൽ ചിയ്യാനൂരിലാണ് വൈദ്യുതി പോസ്റ്റിലും ലൈനിലുമായി വള്ളിച്ചെടി കൊണ്ട് മൂടി നിൽക്കുന്നത്.മഴക്കാലമായതോടെ വൈദ്യുതി പോസ്റ്റിൽ വള്ളിച്ചെടി മൂടിക്കിടക്കുന്നത് വലിയ അപകങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.പലയിടത്തും ഈത്തരത്തിൽ വൈദ്യുതി പോസ്റ്റിലും കമ്പിയിലും വള്ളിച്ചെടികൾ പടർന്ന് കിടക്കുന്നുണ്ടെന്നും ഇവ നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button