ELECTION NEWS
സംസ്ഥാനത്ത് യുഡിഎഫ് തരംഗം നൂറ് കടന്ന് യു ഡി എഫ്
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ
യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ്.
യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുഡിഎഫ് നൂറ്റി ഒന്ന് സീറ്റുകളിൽ ലീഡ് നേടി മുന്നിൽ നിൽക്കുകയാണ്.
എൽ ഡി എഫ് 38 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബി ജെ പി നേമത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള തുടർച്ചയായ മുൻതൂക്കം മുന്നേറ്റത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്.
പ്രധാന നഗരങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ശ്രദ്ധേയമായ ലീഡ് നിലനിർത്തുകയാണ്. ആദ്യ ഘട്ടങ്ങളിൽ തന്നെ മുന്നേറ്റം ഉറപ്പാക്കിയ യുഡിഎഫ്, വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കൂടുതൽ സീറ്റുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്.