NATIONAL

ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികൾ ധനുഷ്കോടിയിലെത്തി

ധനുഷ്കോടി: ശ്രീലങ്കയിൽ നിന്നും വീണ്ടും അഭയാർത്ഥികൾ രാമേശ്വരത്തെത്തി. നാലംഗ കുടുംബമാണ് രാമേശ്വരം ധനുഷ്കോടിയിലെത്തിയത്. ആൻ്റണി, ഭാര്യ രഞ്ജിത, മക്കളായ ജൻസിക, ആകാശ് എന്നിവരാണ് എത്തിയത്. ഇവരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു. ശ്രീലങ്കയിൽ നിന്ന് നേരത്തെ 16 പേർ രാമേശ്വരത്ത് എത്തിയിരുന്നു.

ശ്രീലങ്കയിലെ തലൈമാന്നാറിൽനിന്ന് സ്പീ‍ഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്കോടിയിലെത്തിയത്. പട്ടിണി കിടന്ന് മരിക്കാൻ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആൻ്റണി പറയുന്നു. മണ്ണെണ്ണ ക്ഷാമം കാരണം കടലിൽ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വലിയ വിലയാണ്. ഇനിയും ധാരാളം പേർ ലങ്ക വിട്ട് വരാൻ തയ്യാറായി നിൽക്കുകയാണെന്നും ആൻ്റണി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് സർക്കാർ അഭയാർത്ഥികളായി പരിഗണിക്കണമെന്നാണ് ആൻ്റണിയുടെയും കുടുംബത്തിന്‍റെയും അഭ്യര്‍ത്ഥന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button