THAVANUR

ശുചിത്തോത്സവം ” കാമ്പയിന് മിനി പമ്പയിൽ ജില്ലാതലത്തിൽ തുടക്കമായി

തവനൂർ : സ്വച്ചതാഹി സേവാ പരിപാടിയുടെ ഭാഗമായാണ് മിനി പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് .ശുചിത്തോത്സവം ജില്ലാതല ക്യാമ്പയിൻ ഡോ.കെ .ടി ജലീൽ എം.എൽ.എ.നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എ.ആതിര, പ്രോഗ്രാം ഓഫീസർ കെ.സിറാജുദ്ധീൻ, പഞ്ചാ’യത്ത് സെക്രട്ടറി ടി.അബ്ദുൾ സലീം, വി.എം.സജി, ഡോ.പി.യു.സുനീഷ്, രാജേഷ് പ്രശാന്തിയിൽ, പി.പി.അനിഷ് എന്നിവർ പ്രസംഗിച്ചു. ഒന്നര ടൺ നിഷ്ക്രിയമാലിന്യങ്ങൾ ശേഖരിക്കുകയും ശാസ്ത്രീയ സംസ്കരണത്തിനായി എക്കോ ഗ്രീൻ ഏജൻസിക്ക് കൈമാറുകയും ചെയ്യ്തു.
ക്യാമ്പയിനിൽ നെർഫ് ഓഗ നേസേഷൻ, ശുചിത്വമിഷൻ ക്ലീൻ കേരള ,എം.ഇ.. എസ് എഞ്ചിനീയറിംങ്ങ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ഹരിത കർമ്മ സേന അംഗങ്ങൾ പങ്കെടുത്തു.
മൂന്നു മാസം കൂടുമ്പോൾ ഡി.ടി.പി.സിയുമായി സഹകരിച്ച് മിനി പമ്പ റഗുലറായി ശുചീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് ക്യാമ്പയിർ ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ. പറഞ്ഞു

ചിത്രം: ശുചിത്തോത്സവം ” ക്യാമ്പയിൻ
ജില്ലാതല ഉദ്ഘാടനം മിനി പമ്പയിൽ എം.എൽ.എ ഡോ.കെ .ടി.ജലീൽ നിർവ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button