KERALA
ബസ്സിന് ബ്രേക്ക് നഷ്ടപ്പെട്ടു; കൊച്ചിയില്‍ പതിമൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.
എറണാകുളത്ത് ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പതിമൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ബ്രേക്ക് കിട്ടാതെ ബസ്സ് മുന്നോട്ട് പോയതോടെ പതിമൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊച്ചി ഫൈന്‍ ആര്‍ട്ട്‌സ് ഹാളിന് സമീപം രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസെത്തി വാഹനങ്ങള്‍ മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.