CHANGARAMKULAM

കെ റെയിൽ സമരജാഥ ജില്ലാ സമാപനത്തിന് യുഡിഎഫ് ചങ്ങരംകുളത്ത് സ്വീകരണം നൽകും

ചങ്ങരംകുളം:കെ – റയിൽ വിരുദ്ധ സമരസമിതിയുടെ സംസ്ഥാന സമരജാഥയുടെ മലപ്പുറം ജില്ലാ സമാപനം വിജയിപ്പിക്കാൻ തീരുമാനിച്ചു. മാർച്ച് എട്ടിന് വൈകിട്ട് 4 30 നാണ് സംസ്ഥാന സമരജാഥ
ചങ്ങരംകുളത്തെത്തുന്നത്.ആലംകോട് പഞ്ചായത്തിൽ റയിൽ കടന്നു പോകുന്ന പ്രദേശത്തെ കക്കിടിക്കൽ പന്താംകുന്ന് സ്നേഹനഗർ, ചിയാനൂർ, എവറാംകുന്ന്, ഒതളൂർ എന്നീ ആറ് മേഖലാ കമ്മറ്റികളും ആറാം തിയ്യതി യോഗം ചേരാനും സമരജാഥ വിജയിപ്പിക്കാൻ വേണ്ട സജജീകരണം ഒരുക്കാനും തീരുമാനിച്ചു. യുഡിഎഫ് കൺവീനർ പിടി ഖാദർ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ പിപി യൂസഫലി അധ്യക്ഷനായിരുന്നു കെ റയിലിൻ കമ്മിഷൻ വാങ്ങി ത്രിപുരയിലും ബംഗാളിലും പാർട്ടി സംവിധാനം മെച്ചപ്പെടുത്താൻ പിണറായി കേരളത്തെ വിൽപനക്ക് വച്ചിരിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ പറഞ്ഞു.യോഗത്തിൽ ഷാനവാസ് വട്ടത്തൂർ, അഹമ്മദുണ്ണി, ബാപ്പനു ഹാജി, സലിം ചങ്ങരംകുളം,ഹാരിസ്, അൻവർ എം കെ അരുണാൽ അബ്ദു കിഴിക്കര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button