PONNANI
എഐടിയുസി മേഖല ഓഫീസ് പ്രവർത്തനം ആരംഭിച്ചു
വെളിയങ്കോട് എഐടിയുസി മേഖല ഓഫീസ് വർണ്ണശബളമായ ചടങ്ങിൽ വച്ച് എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു, ടി കെ ഫസൽ റഹ്മാൻ, മുഹമ്മദ് ഷാഫി, കെ എച്ച് മൊയ്തുണ്ണി, ടി എ അലി, സിപിഐ വെളിയങ്കോട് വെസ്റ്റ് എൽ സി സെക്രട്ടറി പി. വേണുഗോപാൽ, ഗുൽസാർ, റസാക്ക്, കബീർ, ഉബൈദ്, കെ കെ ബഷീർ, റസാക്ക്, ഇസാക്ക് പുതിയൊരുത്തി, എം മാജിത്, ഹരിജിത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് AITUC യൂണിയൻ യോഗം ചേർന്ന് പുതിയ പ്രസിഡണ്ടായിസം എം. അബൂൾ മനാഫിനെയും, സെക്രട്ടറിയായി കെ.എച്. മൊയ്തുണ്ണിയെയും ലീഡറായി റസാക്കിനെയും തിരഞ്ഞെടുത്തു.