EDAPPALLocal news

വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്തിലെ SSLC, +2 വിദ്യാർത്ഥികൾക്ക് അനുമോദനവും മൊമെന്റോ വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

എടപ്പാൾ: വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്തിലെ SSLC, +2 വിദ്യാർത്ഥികൾക്ക് അനുമോദനവും മൊമെന്റോ വിതരണവും നടത്തി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം സി.വി ഖലീൽ ഉദ്ഘാടനവും , WPI എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കോലൊളമ്പ് അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഖമറുദ്ദീൻ എടപ്പാൾ, എടപ്പാൾ ഗ്രാമപഞ്ചായത്ത് 8ാം വാർഡ് മെമ്പർ മുനീറാ നാസർ , WPI മണ്ഡലം ട്രഷറർ അബ്ദുറബ്ബ്, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ലിയാ ലൈസ് എന്നിവർ സംസാരിച്ചു.കരിയർ ഗൈഡൻസ് എക്‌സ്‌പേര്‍ട്ട്‌ അമീൻ പാക്കിനിയുടെ ക്ലാസ് രക്ഷിതാക്കൾക്കും , വിദ്യാർത്ഥികൾക്കും ദിശാ ബോധം നല്കുന്നതായിരുന്നു.WPI എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് ഷാഫി സ്വാഗതവും – സെക്രട്ടറി സുമയ്യ ലൈസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button