KERALA
ഭീമമായ പലിശ, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണി; ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്
ഇന്‍സ്റ്റന്റ് ലോണ്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകള്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫോണിലെ ഡാറ്റ ചോര്‍ത്തുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൊള്ള പലിശ ഈടാക്കുകയും സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
ലോണായി ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയാകും ഇത്തരം സംഘങ്ങള്‍ ഈടാക്കുകയെന്ന് കേരള പൊലീസ് പറഞ്ഞു. പലിശ അടവില്‍ വീഴ്ച വരുത്തിയാല്‍ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ ഡാറ്റ ചോര്‍ത്തിത്തുടങ്ങുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.