CHANGARAMKULAM

വൃക്ക രോഗികൾക്ക് പെൻഷൻ പദ്ധതിയുമായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക്

ചങ്ങരംകുളം: വൃക്കകൾ തകരാറിലായതുമൂലം ഡയാലിസിസ് ചെയ്തു വരുന്ന ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് പ്രദേശത്തെ നിർധനരായ രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതി ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിന് കീഴിൽ ആരംഭിച്ചു. ഔപചാരികമായ ഉദ്ഘാടനം ലബീബ് ഹസ്സൻ നിർവഹിച്ചു.പെൻഷൻ വിതരണത്തിനുള്ള ഫണ്ട് കൺവീനർ ജബ്ബാർ പള്ളിക്കരക്ക് ട്രഷറർ
കുഞ്ഞുമുഹമ്മദ് പന്താവൂർ ചടങ്ങിൽ വച്ച് കൈമാറി.സുമനസ്സുള്ള വ്യക്തികളിൽനിന്ന്
സ്പോൺസർഷിപ്പിലൂടെയാണ് പെൻഷൻ നൽകാനുള്ള ഫണ്ട് സമാഹരിക്കുന്നത് പ്രസിഡണ്ട് പി പി എം അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .പി കെ അബ്ദുള്ള കുട്ടി വി.മുഹമ്മദുണ്ണി ഹാജി അംബിക ടീച്ചർ കെ.അനസ് എം.എ ലത്തീഫ് ആയിഷ ഹസൻ, കെ. രാജ് മാസ്റ്റർ, ജബ്ബാർ ആലംകോട്, ടി. കൃഷ്ണൻ നായർ, ഡാനിയ
എന്നിവർ പ്രസംഗിച്ചു.അന്തരിച്ച കാരുണ്യത്തിന്റെ വളണ്ടിയർ എൻ. പി ബഷിറിന് ആദരാഞലികൾ അർപിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button