CHANGARAMKULAM

വീടുകളിൽ ശേഖരിച്ച മാലിന്യം നിർമാർജ്ജനം ചെയ്തില്ലങ്കിൽ സമരത്തിലേക്ക് നീങ്ങും:കോൺഗ്രസ്

ചങ്ങരംകുളം:വീടുകളിൽ നിന്ന് അൻപത് രൂപ വീതം വാങ്ങി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാതെ
കൂട്ടിയിട്ടത് പരന്ന് വൃത്തിഹീനമാവുകയും,
പരിസരവാസികൾക്ക് ബുദ്ധിമുട്ടാകുകയും
ചെയ്യുന്ന സാഹചര്യത്തിൽ മാലിന്യം സംസ്കരിക്കാനുള്ള നടപടികൾ എത്രയും വേഗംസ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത്
തയ്യാറാവണമെന്നും അല്ലാത്ത പക്ഷം കടുത്ത സമര പരിപാടികളിലേക്ക് നീങ്ങുമെന്നും കോൺഗ്രസ് സ്നേഹനനഗർ യൂണിറ്റ് നേതാക്കൾ പറഞ്ഞു.മാലിന്യം കൂടി ക്കിടക്കുന്ന വീഡിയോ സഹിതം വാർഡ് മെമ്പർ മുഖേനെ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നവരുടെ ശ്രദ്ധയിൽ പെടുത്തുകയും ഇതിന് തുടർ നടപടികൾ ഉടനെ സ്വീകരിക്കും എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു.നാളിത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.പരിസരവാസികൾക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്തില്ല എങ്കിൽ പൊതുജനങ്ങളെ സംഘടിപിച്ച് കൊണ്ട് സമരത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.ഹുസൈൻ കെവി അധ്യക്ഷത വഹിച്ച യോഗം പിടി ഖാദർ ഉദ്ഘാടനം ചെയ്തു മണി കണാട്ടിൽ, ഫൈസൽ സ്നേഹനഗർ, സലിം ചങ്ങരംകുളം ,ഷെമീർ ചമയം, അമീർ, ധനീഷ്, ശിഹാബ്,സക്കീർ അഷറഫ്, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button