Local newsMALAPPURAM
*വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം*
പൊന്നാനി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. രക്ഷധികാരി കെ.വി. നദീർ സ്നേഹോപഹാരം കൈമാറി. പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. ട്രഷറർ പി.എ. സജീഷ്, ജോ. സെക്രട്ടറി എൻ.വി. ഷുഹൈബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി. നൗഷാദ്, കാർത്തിക് കൃഷ്ണ, ഹാഷിം പറമ്പിൽ എന്നിവർ പങ്കെടുത്തു