തവനൂരിൽ മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണപരിപാടിക്ക് തുടക്കമായി.
തവനൂർ : മഴക്കാലരോഗപ്രതിരോധ ഗ്യഹ സന്ദർശന ബോധവൽക്കരണ പരിപാടിക്ക് തവനൂരിൽ തുടക്കമായി. വാർഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംഘമായി ഗൃഹസന്ദർശനം നടത്തി എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ ബോധവത്ക്കരണവും, വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുന്നതിനും നിർദ്ദേശം നൽകുകയാണ് വീടുകളിൽ.ബോധവത്ക്കരണ ലഘുലേഖയും വീടുകളിൽ വിതരണം നടത്തുന്നുണ്ട്.കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗൃഹസന്ദർശന ബോധവത്ക്കരണ ക്യാമ്പയിൻ്റ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്യ്തു. വികസനസമിതി സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്.ധനലക്ഷമി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.പി വിമൽ,മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന, എം.ആമിനക്കുട്ടി,രാജേഷ് പ്രശാന്തിയിൽ, ബെറ്റ്സി ഗോപാൽ, പി.പി.അനീഷ്, എം.രശ്മി, മുല്ലപ്പിള്ളി ബാലചന്ദ്രൻ, ഗോവിന്ദൻ കുട്ടി നമ്പ്യാർ, എ.ചാത്തപ്പൻ, എം.വി ഷീല
എന്നിവർ പങ്കെടുത്തു.
ചിത്രം: മഴക്കാലരോഗ പ്രതിരോധ ഗൃഹസന്ദർശന ബോധവത്ക്കരണ പരിപാടി ലഘുലേഖ നൽകി കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.