kaladi

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടെ വായനദിന പരിപാടികൾക്ക് തുടക്കമിട്ട് വിദ്യാപീഠം

കാലടി : വിദ്യാപീഠം യുപി സ്കൂളിലെ വായന ദിനാഘോഷ പരിപാടികൾ പി. ടി. എ പ്രസിഡന്റ് ശ്രീമതി. സഫീനയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ ശ്രീ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും കഥാകാരിയുമായ കുമാരി. അക്ഷര പി.ആർ നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എഴുത്തുപെട്ടിയെ കുറിച്ച് കാലടി ഗ്രാമീണ വായനശാല പ്രവർത്തകരായ ശ്രീ. അപ്പു, ശ്രീ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ ശ്രീ. ബാബു, ശ്രീമതി. അംബിക, ശ്രീമതി. ഋതു, ദീപ്തി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button