CHANGARAMKULAM

വികെഎം കളരി’മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണവും കളരിപയറ്റ് പ്രദര്‍ശനവും ചങ്ങരംകുളത്ത് നടന്നു

ചങ്ങരംകുളം:വികെഎം കളരി’മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണവും,സാസ്കാരിക സംഗമവും കളരിപയറ്റ് പ്രദര്‍ശനവും ചങ്ങരംകുളത്ത് വച്ച് സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിയിട്ട് നാല് മണിക്ക് വിവിധ കളരി സംഘങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്രയും തുടര്‍ന്ന് ആയോധന കലാപ്രദര്‍ശനവും നടന്നു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടന്ന അനുസ്മരണ പരിപാടി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. കെവിഎ ഖാദര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ രാജു വേളയാട്ട് അധ്യക്ഷത വഹിച്ചു. രാജ്യസഭാ എംപി പിപി സുനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പി നന്ദകുമാര്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി.പിടി അജയ്മോഹന്‍,അഷറഫ് കോക്കൂര്‍,അജിത്ത്,ടി സത്യന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.തുടര്‍ന്ന് വികെഎം കളരിയിലെ ഗുരുക്കന്‍മാരും ശിശ്യരും ചേര്‍ന്ന് കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button