CHANGARAMKULAM
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷഷൻ സ്ഥാപക ദിനം ആചരിച്ചു
എടപ്പാൾ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷഷൻ വി കെ ടി എഫ് – സി ഐ ടി യു സ്ഥാപക ദിനം ആചരിച്ചു. എടപ്പാളിലെ മുതിർന്ന സി ഐ ടി യു നേതാവ് സി രാഘവൻ പതാക ഉയർത്തി. വി കെ ടി എഫ് സംസ്ഥാന ട്രഷറർ എം ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി വി.വി കുഞ്ഞിമുഹമ്മദ്, ഇ കെ ദിലീഷ് തുടങ്ങിയവർ സംസാരിച്ചു. അലി അക്ബർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. മുരളീധരൻ സ്വാഗതവും പി.പ്രവീൺ നന്ദിയും പറഞ്ഞു. തൊഴിൽ സംരക്ഷണ പ്രതിജ്ഞ എടുത്താണ് തൊഴിലാളികൾ പിരിഞ്ഞത്.