EDAPPAL
പാഴ് വസ്തുക്കൾ കൊണ്ടു നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി
ചാലിശ്ശേരി : കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സഹയാത്ര ഭരണ സമിതി അംഗവും ആലൂർ പ്രിയദർശിനി അഗ്രിക്കൾച്ചർ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ ശ്രീ പൊന്നുള്ളി മോഹനന്റെ പത്നി ലതാ മോഹന്റെ പാഴ്‌വസ്ക്കൾ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും വലിയ ജനശ്രദ്ധ നേടി.
ഉപയോഗ ശൂന്യമായ കുപ്പികൾ, കടലാസ്, ചിരട്ട, വാഴയില, സവാള തൊലി എന്നിവ ഉപയോഗിച്ചും കഴിഞ്ഞ ഗുളികളുടെ സ്ട്രിപ്പ് തുടങ്ങിയ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ അതിമനോഹരമായ ശിൽപ്പങ്ങൾ എന്നിവ പ്രദർശനത്തിൻ്റെ മാറ്റുകൂട്ടി. കവയിത്രി കൂടിയായ ലതാ മോഹനൻ എഴുതിയ കവിത വേദിയിൽ അവതരിപ്പിച്ചു. സഹയാത്ര പ്രസിഡണ്ട് വി.വി ബാലകൃഷ്ണൻ, വാസുണ്ണി പട്ടാഴി,
ടി.എ രണദിവെ തുടങ്ങിയവർ ലതാ മോഹനെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു.