Local newsVATTAMKULAM

വള്ളവും, വലയും വിതരണം ചെയ്തു

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ നവീന പദ്ധതിയായി മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിൽ നിന്നു ലഭിക്കേണ്ട ഏറെ ആനുകൂല്യങ്ങളിൽ ഒന്ന് മാത്രമാണിത്, ഇവിടെ ഒട്ടേറെ മത്സ്യത്തൊഴിലാളികളും, മത്സ്യ അനുബന്ധ തൊഴിലെടുക്കുന്നവരുമുണ്ട്, ഇവരിൽ വളരെ കുറച്ചുപേർ മാത്രമാണ് ക്ഷേമനിധി കാർഡ്‌ കരസ്തമാക്കിയവരും രെജിസ്ട്രേഷൻ പൂർത്തിയാക്കിയവരും :
ഇവരെയെല്ലാം മുഖ്യദാരയിലേക്ക് കൊണ്ടുവരുന്നു സ്വതന്ത്രമായി “എന്റെ തൊഴിൽ, എന്റെ അഭിമാനം “എന്ന സർക്കാരിന്റെ പോളിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു വള്ളവും വലയും 60000രൂപ ചെലവ് വരുന്ന പദ്ധതിയിൽ 90%പഞ്ചായത്തും, ബാക്കി തുക ഗുണഭോക്തൃ വിഹിതമായും വഹിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്, തുടർന്നും മത്സ്യത്തൊഴിലാളി ഗ്രാമസഭ വിളിച്ചുകൂട്ടി അർഹരേ കണ്ടെത്തുന്നതിന്നും, അവരെ ക്ഷേമനിധി അംഗങ്ങളാക്കുന്നതിന്നു വേണ്ടിയും ഉള്ള ബോധവത്കരണം നടപ്പിലാക്കാനാണ് പദ്ധതി, ഇന്നത്തെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ആവേശം ഈ പദ്ധതി നടപ്പാക്കുന്നതിൽ നമുക്ക് വളരെയേറെ പ്രചോദനം നൽകിയിട്ടുണ്ട്,
ഫിഷറീസ് ഇൻസ്‌പെക്ടർ സുലൈമാൻ സ്വാഗതം പറഞ്ഞ വേദിയിൽ എം എ, നജീബ് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )അധ്യക്ഷത വഹിച്ചു, വള്ളവും, വലയും ആദ്യ വിതരണം ഉദിനികൂട്ടിൽ സിദ്ധീഖ്നു നൽകി ക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു,
വൈസ് പ്രസിഡന്റ്‌ ദീപമണികണ്ഠൻ, ഹസ്സൈനാർ നെല്ലിശ്ശേരി (മെമ്പർ )
അക്ബർ പനച്ചിക്കൽ (മെമ്പർ )ഫിഷറീസ് ഓഫീസർ അമൃത, കോർഡിനേറ്റർ ഹൈറുന്നിസ, മത്സ്യത്തൊഴിലാളി ലീഡർ യൂസഫ് എം, കെ, മുഹമ്മദ് കുട്ടി, പി പി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button