MALAPPURAM

മലപ്പുറം ജില്ലയിൽ 55 ശതമാനം മഴ കുറവ്; ഇതുവരെ ലഭിച്ചത് 158.1 മി.മീ

മലപ്പുറം: കാലവർഷം ആരംഭിച്ചിട്ടും ജില്ലയിൽ ഇതുവരെ ലഭിച്ചത് 158.1 മില്ലി മീറ്റർ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ 18 വരെയുള്ള കാലയളവിൽ 55 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 347.7 മി.മീ. മഴ ലഭിക്കേണ്ടയിടത്താണ് ജില്ലയിൽ 158.1 മി.മീ. മഴ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10 ശതമാനം മഴക്കുറവ് മാത്രമാണുണ്ടായിരുന്നത്. 2021 ജൂൺ ഒന്ന് മുതൽ ജൂൺ 18 വരെ 325 മി.മീ. മഴ ലഭിച്ചിരുന്നു. സംസ്ഥാനത്താകെ ഈ കാലയളവിൽ 58 ശതമാനം മഴയുടെ കുറവാണുള്ളത്. 370 മി.മീ. മഴ ലഭിക്കേണ്ടയിടത്ത് 156,9 മി.മീ. മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ പൊന്നാനി, നിലമ്പൂർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിപ്പൂർ മേഖലകളിലാണ് കൂടുതൽ മഴപെയ്തിട്ടുള്ളത്. കരിപ്പൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 17.2 മി.മീ.. പൊന്നാനിയിൽ 2.2 മി.മീ, നിലമ്പൂരിൽ 9.8മി.മീ, മഞ്ചേരിയിൽ 6.0 മി.മീ, അങ്ങാടിപ്പുറത്ത് 10.2 മി.മീ, പെരിന്തൽമണ്ണയിൽ 3.6 മി.മീ മഴയുമാണ് രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button