BREAKING NEWSHEALTHLATEST NEWSPUBLIC INFORMATIONSocial

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

പാലാ: കോട്ടയം മെഡിക്കൽ കോളെജിൽ ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ചികിത്സാപിഴവ് പറ്റിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ചികിത്സയ്ക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ‍്യതയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ആശുപത്രി സുപ്രണ്ടിന് കൈമാറും.പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണിതെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ചികിത്സാപിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിനും ആഭ‍്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button