Naduvattum
ഒബ്റ്റോമെട്രി ദിനത്തിൽ റാലിയും സൗജന്യ കണ്ണുപരിശോധനയും സംഘടിപ്പിച്ചു
എടപ്പാൾ :-ലോക ഒബ്റ്റോമെട്രി ദിനത്തിൽ നടുവട്ടം മെഡികോളേജിൻ്റെ നേതൃത്വത്തിൽ സൗജന്യ കണ്ണുപരിശോധന ക്യാമ്പ് നടത്തി. കണ്ണും ലഹരിയും എന്ന തലകെട്ടിൽ വിദ്യാത്ഥികളുടെ നേതൃത്വത്തിൽറാലിയും ബോധവൽക്കരണവും നടത്തി. നടുവട്ടം സെന്ററിലെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പടെ അനേകം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.ഓപ്ടോമെട്രി ഡിപ്പാർട്മെന്റ് ഹെഡ് ഷബീറ, പ്രാക്ടിക്കൽ ഫാക്കൾട്ടി ഇഖ്‌ബാൽ എന്നിവർ പരിശോധന ക്യമ്പിന് നേതൃത്വം നൽകി. റിൻഷാ ഷാഹിർ, മുജീബ് റഹ്മാൻ, കൃഷ്ണ പ്രിയ,ആയിഷ നാഫിയ,ജൗഹറ എന്നിവർ സംസാരിച്ചു