Local newsTHRITHALA
പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിൽ ഉമ്മൻചാണ്ടി അനുശോചന പരിപാടി നടന്നു
തൃത്താല: പടിഞ്ഞാറങ്ങാടി മൈനൊരിറ്റി കോളേജിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ അനുശോചന പരിപാടി സംഘടിപ്പിച്ചു. മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് അധ്യാപകരും കുട്ടികളും അനുശോചനം രേഖപ്പെടുത്തി. പരിപാടിയിൽ കോളേജ് അസിസ്റ്റന്റ് മാനേജർ ഹസ്ന എ.വി , കോളേജ് PRO ശരീഫ് , കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ മെഴുകുതിരി കൊളുത്തി കൊണ്ട് അനുശോചനം രേഖപ്പെടുത്തി. കോളേജ് അധ്യാപകരായ മുഹമ്മദ് അലി, മനോജ്.ടി, രാജൻ, കോളേജ് യൂണിയൻ UUC മുഹമ്മദ് സഫുവാൻ,കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് മിദ്‌ലാജ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. മൈനോറിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജ് കോമ്പൗണ്ടിലാണ് യോഗം നടന്നത്.