MALAPPURAM

പഴകിയ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റണം. പി.ഡി.പി

മലപ്പുറം: താലൂക്ക് ആശുപത്രിയിലെ ജീർണ്ണിച്ച് പൊളിയാറായ കെട്ടിടം പൊളിച്ചു മാറ്റി മറ്റൊരു ദുരന്തത്തിൽ നിന്നും മലപ്പുറത്തെ രക്ഷിക്കണമെന്ന് പി.ഡി.പി ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ ആവശ്യപ്പെട്ടു. കാഷ്വാലിറ്റി ഒഴികെ പൂർണ്ണമായും പുതിയ ബ്ലോക്കിലേക്ക് മാറ്റുകയും കാഷ്വാലിറ്റി മാറ്റുന്ന പണി പുരോഗമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പഴയ കെട്ടിടം പൂർണ്ണമായും പൊളിച്ചു മാറ്റിയില്ലെങ്കിൽ മറ്റൊരു കോട്ടയം ആവർത്തിക്കുമെന്നും ധ്രുതഗതിയിൽ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിഡിപി ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂരിന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ,മുനിസിപ്പൽ ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി. ജില്ലാ ജോ: സെക്രട്ടറി നിസാം കാളമ്പാടി, മണ്ഡലം പ്രസിഡണ്ട് സഫ്വാൻ കാടേരി, മന്ധലം സെക്രട്ടറി റഊഫ് ആനക്കയം, മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം മേൽമുറി എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button