രേഖകളില്ലാത്ത 26.53 ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പിടിയിൽ
May 6, 2023
മലപ്പുറം: രേഖകളില്ലാതെ ബൈക്കിൽ കൊണ്ടുവന്ന 26.53 ലക്ഷം രൂപയുമായി കൂട്ടിലങ്ങാടി സ്വദേശി പിടിയിൽ. മുണ്ടൻ തൊടി മുഹമ്മദ് മനാഫ് (37) ആണ് ചട്ടിപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ മലപ്പുറം പോലീസിന്റെ പിടിയിലായത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ് ഐ ശിവശങ്കരൻ സിപിഎം അനീഷ് ബാബു എന്നിവരാണ് പിടികൂടിയത്.