NATIONAL

രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു; വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി.

നവംബർ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടർന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേൽ ചർച്ച നടത്താത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു

ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാർഷിക നിയമങ്ങൾ റദ്ദാക്കി കൊണ്ടുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഈ ബില്ലിന്മേൽ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button