KERALA

‘രാത്രി മുറിയിലെത്തിയ സഹോദരി കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി’, കൊലയ്ക്ക് കാരണമിതെന്ന് പൊലീസ്.

‘രാത്രി മുറിയിലെത്തിയ സഹോദരി കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി’, കൊലയ്ക്ക് കാരണമിതെന്ന് പൊലീസ്തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒടുവില്‍ യഥാര്‍ഥചിത്രം തെളിയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത നീങ്ങുന്നത്. തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒടുവില്‍ യഥാര്‍ഥചിത്രം തെളിയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത നീങ്ങുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button