THAVANUR

തവനൂർ മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു

എടപ്പാൾ: ഏഴ് ദിവസം നീണ്ട് നിന്ന മുസ്ലിം ലീഗ് തവനൂർ മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല പ്രകടനത്തോടെ നരിപ്പറമ്പിൽ സമാപനം. ഫെബ്രുവരി ഒന്നിന് തൊഴിലാളി സമ്മേളനത്തോടെയാണ് തുടക്കം. തുടർന്ന് കർഷക വിദ്യാർത്ഥി,എസ് ടി യു യുവജന,കെ എം സി സി, വനിത,പ്രവാസി, ദളിത്, സഹകാരി,എംപ്ലോയീസ് സമ്മേളനങ്ങൾ വിവിധ പഞ്ചായത്തുകളിൽ നടന്നു.

സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.അഡ്വ കെഎൻ എ ഖാദർ, അഡ്വ വി കെ ഫൈസൽ ബാബു അഷ്റഫ് കോക്കൂർ, എം അബ്ദുള്ളക്കുട്ടി,ഇബ്രാഹിം മുതുർ, ആർ കെ ഹമീദ്,പി കുഞ്ഞിപ്പ ഹാജി കെപി മുഹമ്മദലി ഹാജി,എൻ കെ റഷീദ് അസ്ലം തിരുത്തി പ്രസംഗിച്ചു. പ്രകടനത്തിന് ലത്തീഫ് അയിങ്കലം,പത്തിൽ അഷ്റഫ്, എൻ എ ഖാദർ, കെഎസ് സിദ്ദീഖ് കെവി ശരീഫ്, എം പി ഹംസ മാസ്റ്റർ, സി എം ടി സീതി റഷീദ് വി പി,പത്തിൽ സിറാജ്, നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button