KERALA

യുവതിയെ പരസ്യമായി മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

പട്ടാമ്പി: യുവതിയെ പരസ്യമായി മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ പുത്തൻപീടിയേക്കൽ ഹംസയാണ് (33) അറസ്റ്റിലായത്. ഈ മാസം ഏഴിന് വല്ലപ്പുഴയിൽവെച്ചാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്കൂട്ടറിൽ വന്നിരുന്ന

യുവതിയെ പരസ്യമായി മാനഭംഗം ചെയ്യാൻ

ശ്രമിച്ചെന്നാണ് കേസ്.

സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ഹംസ മുമ്പ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും കാർ തീവെച്ച് നശിപ്പിച്ചതിന് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

കൂടാതെ ഭാര്യയെ പീഡിപ്പിച്ചതിന് ചെർപ്പുളശ്ശേരി സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ഹംസക്കെതിരെ രണ്ട് അടിപിടിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button