EDAPPAL

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ:ഫെബ്രുവരി 19 അരിയിൽ ശുക്കൂർ അനുസ്മരണ ദിനത്തിൽ ബിഡികെ തിരൂർ താലൂക്ക് കമ്മറ്റിയും,എംഎസ്എഫും ചെറിയ മുണ്ടം പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി തിരൂർ ഗവൺമെന്റ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പറപ്പൂത്തടം ലീഗ് ഹൗസിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരൂർ നിയോജകമണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ മുഖ്യ അഥിതിയായി എത്തിയ ചടങ്ങിൽ 55 പേര് രജിസ്റ്റർ ചെയ്യുകയും 26 പേര് രക്തം ദാനം ചെയ്യുക ചെയ്തു.ബിഡികെ കോർഡിനേറ്റർമാരായ ഹനീഫ് പൂനിയേരി, ഫവാസ് പറവണ്ണ, റുകസാൻ വാക്കാട്, അലവി വൈരങ്കോട് എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ യൂത്ത് ലീഗ്,എംഎസ്എഫ് പ്രതിനിധികളായ ശരീഫ് കുറ്റൂർ,കെഎൻ മുത്തുക്കോയ തങ്ങൾ,വികെഎം ഷാഫി, അസ്ലം വാണിയന്നൂർ,മുഹാഷിർ ചുടലപ്പുറം, ഹഫീസ് ഇടക്കൻകാട്ടിൽ,ഷുഹൈബ് വാണിയന്നൂർ, ഷാനിൽ ഇറങ്ങാവൂർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button