BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ; കോഴിക്കോട് മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി

കോഴിക്കോട്: പ്രശസ്ത യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ വാഹനാപകടം ഉണ്ടാക്കിയെന്ന പരാതിയെത്തുടർന്നാണ് നടപടി. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.ഥാറിലാണ് അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്നത്.

ഇത് കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നടക്കാവ് പൊലീസിലാണ് പരാതി നൽകിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button