EDAPPALLocal news

യാത്രക്കാർക്ക് നോമ്പ് തുറയൊരുക്കി എസ് വൈ എസ്. എടപ്പാൾ സോൺ

എടപ്പാൾ: തൃശൂർ കോഴിക്കോട് ഹൈവെയിൽ യാത്രക്കാർക്ക് നോമ്പുതുറ യൊരുക്കി എസ്.വൈ.എസ്. എടപ്പാൾ സോൺ കമ്മിറ്റി. നേരത്തെ തയ്യാർ ചെയ്ത നോമ്പു തുറക്കാവശ്യമായ വസ്തുക്കളടങ്ങിയ കിറ്റുകൾ ഇഫ്താറിൻ്റെ സമയത്ത് യാത്രയിലായവർക്ക് വലിയ ആശ്വാസമായി. പൊതുജന പങ്കാളിത്തത്തോടെ റമളാൻ മുഴുവൻ ദിവസവും കിറ്റ് വിതരണം നടത്താനാണ് എസ് വൈ എസ് ഉദ്ദേശിക്കുന്നത്.
വിതരണത്തിന് എസ്. വൈ. എസ് എടപ്പാൾ സാമൂഹികം പ്രസിഡൻ്റ് വി. ഷിഹാബുദ്ധീൻ മുസ്‌ലിയാർ, സെക്രട്ടറി വി.വി അനസ് മാണൂർ, സാന്ത്വനം സെക്രട്ടറി അബ്ദുൽ മജീദ് അഹ്സനി,ഗഫൂർ അഹ്സനി,സലാം പാറപ്പുറം,സീതി കോട്ടീരി, ഷാജി മറവഞ്ചേരി, കരീം കാലടി, ഇസ്മായിൽ കാവിൽപ്പടി,ശിഹാബ് കൂരടാ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button