മോദി സർക്കാരിനെ താഴെയിറക്കം വരെ പോരാട്ടം നടത്തേണ്ടത് രാജ്യത്തെ തൊഴിലാളികളുടെ ആവശ്യം; അഡ്വക്കേറ്റ് പന്താവൂർ
May 1, 2023
ചങ്ങരംകുളം : സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഒരു പ്രശ്നത്തിലേക്കും ശ്രദ്ധ കാണിക്കാതെ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ മോദി സർക്കാരിനെ താഴെയിറക്കം വരെ സമര പോരാട്ടം നടത്തേണ്ടത് രാജ്യത്തെ തൊഴിലാളികളുടെ കൂടി ആവശ്യമാണെന്ന് മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പന്തവൂർ പറഞ്ഞു. ചങ്ങരംകുളത്ത് ഐഎൻടിയുസി മെയ്ദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പിടി ഖാദർ അധ്യക്ഷത വഹിച്ചു. ഹുറൈർ കൊടക്കാട്ട്, എം ടി ഷെരീഫ് മാസ്റ്റർ, അബ്ദു കിഴിക്കര, മജീദ് പാവിട്ടപ്പുറം, മുഹമ്മദ് ശരീഫ്, ഷമീർ ചമയം, ഹബീബ് കോക്കൂർ, യാഹു തുടങ്ങിയവർ സംസാരിച്ചു.