MALAPPURAM
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലപ്പുറം എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടത്ത് ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് നീലിയെ ആന ആക്രമിച്ചത്.