CHANGARAMKULAM
മൂക്കുതല ചേലക്കടവ് ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി
ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് ഭാഗങ്ങളിൽ തെരു വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി.ട്രാൻസ്ഫോമർ മുതൽ ജുമാഅത്ത് പള്ളി വരെ നിലാവ് ‘പദ്ധതിപ്രകാരം സ്ഥാപിച്ച ലൈറ്റുകളാണ് കഴിഞ്ഞ ഒരു മാസത്തോളമായി പ്രവർത്തനം നിലച്ചത്.തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശത്ത് വെളിച്ചമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നതായും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതിയരുന്നുണ്ട്.