മുസ് ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍; മൂന്ന് പേര്‍ സാധ്യതാ പട്ടികയില്‍
കോഴിക്കോട്: വി ഡി സതീശന്‍ മന്ത്രി സഭയില്‍ മുതിര്‍ന്ന മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ മൂന്ന് പേര്‍ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലേതിന് സമാനമായി മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടുവുക. മൂന്ന് തവണ എംഎല്‍എ ആയ പി കെ ബഷീര്‍ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവ മുഖം എന്ന നിലയില്‍ എന്‍ ഷംസുദ്ദീനും പട്ടികയിലുണ്ട്. എം എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല, എ കെ എം അഷ്റഫ് എന്നിവരില്‍ ഒരാള്‍ കൂടി മന്ത്രിയായേക്കും.
കോഴിക്കോട് നിന്നുള്ള എംഎല്‍എമാരില്‍ ഒരാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാറക്കല്‍ അബ്ദുല്ല, റസാഖ് മാസ്റ്റര്‍ എന്നിവരില്‍ ആര് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതേ സ്ഥിതി തുടരുമെന്നാണ് യുഡിഎഫ് നേതൃത്വവുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയിലെ ധാരണ. ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും. 22 എംഎല്‍എമാരാണ് മുസ്ലിം ലീഗിനുള്ളത്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള രാഷ്ട്രീയ പാര്‍ട്ടിയും മുസ്ലിം ലീഗാണ്.