KERALA
തൃശൂർ പുതുക്കാട്ട് ചരക്ക് തീവണ്ടി പാളംതെറ്റി
തൃശൂർ : പുതുക്കാട്ട് ചരക്ക് തീവണ്ടി പാളം തെറ്റി. ഇതുമൂലം തൃശൂർ-എറണാകുളം പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്. എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയിരിക്കുന്നത്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൂർണമായും ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഉണ്ടായെങ്കിലും പിന്നീട് ഒരു ലൈനിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.റെയിൽവെ അധികൃതരെത്തി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഷൊർണൂരിൽ നിന്നും വിദഗ്ധരെത്തി പാളം തെറ്റിയ വാഗണുകൾ നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്