കോഴിക്കോട്
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡില്‍ വൻ തീപിടിത്തം; സമീപത്തെ കടകള്‍ ഒഴിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡില്‍ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.സമീപത്തെ കടകള്‍ക്കും തീപിടിച്ചു.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവില്‍ സ്ഥലത്തുള്ളത്. കൂടുതല്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.